സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

കാ​സ​ര്‍​ഗോ​ഡ്: സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊറോണ വൈറസ് തീവ്രമായി ബാധിച്ച കാ​സ​ര്‍​ഗോ​ഡ് ജില്ലയിലെ ഏ​ഴ് പേ​ര്‍​ക്കാ​ണ് രോഗലക്ഷണം ഇല്ലാതെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഏഴുപേരും ദുബായിൽ നിന്ന് എത്തിയവരാണ് ദുബായിൽ നിന്ന് വന്നതിനാൽ കൊറോണ പരിശോധന നടത്തുകയായിരുന്നു.സം​സ്ഥാ​ന​ത്ത് 265 പേ​ര്‍​ക്കാ​ണ് ഇതുവരെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,46,130 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Also Read  വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണമെന്ന് ലത്തീൻ അതിരൂപത ; പള്ളികളിൽ സർക്കുലർ