KERALA NEWSസംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ...

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

follow whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസവും ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കൊല്ലം, വയനാട് എന്നീ ജില്ലകളിൽ മെയ് 26 നും എറണാകുളം, കോട്ടയം, ആലപ്പുഴ, മലപ്പുറം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ മെയ് 27നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മെയ് 27 വരെ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നു. കൂടാതെ ഉച്ചയ്ക്ക് രണ്ടു മണിമുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് പറയുന്നുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ഉണ്ടാകാനും സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

spot_img