തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ആലപ്പുഴ ,കൊല്ലം,കാസർഗോഡ്,പത്തനംതിട്ട,കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.
കാസർഗോഡ് കൊളേജുകൾക്ക് അവധി ബാധകമല്ല. എറണാകുളം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ ഉണ്ടായിരിക്കും. വിദ്യാർത്ഥികൾ സ്കൂളിൽ എത്തേണ്ടതില്ല. നേരത്തെ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.