സംസ്ഥാനത്ത് 11 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്തെ സ്ഥിതി വീണ്ടും ആശങ്ക ജനകമാകുകയാണ്.
ഇന്ന് പാലക്കാട് സ്വദേശിയുടെ രോഗം ബേധമായി. സംസ്ഥാനത്ത് ഇത് വരെ 437 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 127 പേര് ചികിത്സയിലാണ്.