സംസ്ഥാനത്ത് 15 പേർക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 15പേര്‍ക്ക്​ കൂടി കൊറോണ വൈറസ് ​ബാധിച്ചതായി സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ അഞ്ച് പേർക്കും, കണ്ണൂരില്‍ ജില്ലയിൽ നാലുപേർക്കും, എറണാകുളം കോഴിക്കോട്​ മലപ്പുറം എന്നീ ജില്ലകളിൽ രണ്ടുപേര്‍ക്ക്​ വീതവുമാണ്​ രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്​ ജില്ലയിൽ ആദ്യമായാണ് കൊറോണ റിപ്പോട്ട് ചെയ്യപ്പെടുന്നത്​. കാസര്‍കോട്​ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഇതോടെ കേരളത്തിലെ കോവിഡ്​ ബാധിതരുടെ എണ്ണം 64 ആയി ഉയർന്നിരിക്കുകയാണ്.

Also Read  പ്രണയം നടിച്ച് ഹോംസ്റ്റേയിലെത്തിച്ച് പീഡനം പിന്നീട് മറൈൻ ഡ്രൈവിൽ ഉപേക്ഷിച്ച് കാമുകൻ മുങ്ങി

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യു തുടരുകയാണ് വൈകിട്ട് 5 മണിക്ക് രാജ്യത്തെ ജനങ്ങൾ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൈകൾ കൂട്ടിയടിച്ച് ആദരം അർപ്പിച്ചു.