സംസ്ഥാനത്ത് 3 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു ഇതോടെ രോഗബാധിതരുടെ എണ്ണം 22 ആയി

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 22 ആയി. ഇന്നലെയും ഇന്നുമായി മൂന്ന് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന് ഇന്നലെ രാത്രി രോഗം സ്ഥിരീകരിച്ചു.

ഇറ്റലിയിൽ നിന്നുമെത്തിയ ഒരാൾക്കും മറ്റൊരു തിരുവനന്തപുരം സ്വദേശിക്കും രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ മൂന്ന് പേരുടെ രോഗം ബേദമായതായും റിപ്പോർട്ട്. അയ്യായിരത്തിലധീകം ആളുകൾ നിരീക്ഷണത്തിലാണ്. ആയിരത്തിലാധീകം സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.