സംസ്ഥാന പോലീസ് മേധാവിയുടെ വാട്സാപ്പ് അകൗണ്ട് ഉണ്ടാക്കി യുവതിയിൽ നിന്ന് പതിനാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയുടെ വാട്സാപ്പ് അകൗണ്ട് ഉണ്ടാക്കി യുവതിയിൽ നിന്ന് പതിനാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൊല്ലം സ്വദേശിനിയായ അധ്യാപികയാണ് തട്ടിപ്പിന് ഇരയായത്. ഉത്തരേന്ത്യൻ ഹാക്കർമാരടങ്ങുന്ന സംഘമാണ് തട്ടിപ്പിന്ന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓൺലൈൻ ലോട്ടറിയടിച്ചു എന്ന് പറഞ്ഞാണ് ആദ്യം അധ്യാപികയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്. സമ്മാനത്തുക ലഭിക്കുന്നതിനായി നികുതി അടയ്ക്കാനുള്ള തുക നൽകണമെന്നും സന്ദേശത്തിൽ ആവിശ്യപ്പെട്ടു. സംശയം തോന്നിയ അദ്ധ്യാപിക മറുപടി സന്ദേശം അയച്ചതിന് പിന്നാലെ ഡിജിപിയുടെ പേരിൽ സന്ദേശമെത്തുകയായിരുന്നു.

സമ്മാനതുകയ്ക്ക് ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഡിജിപി യുടെ സന്ദേശത്തിൽ പറഞ്ഞു. കൂടാതെ താനിപ്പോൾ നാട്ടിൽ അല്ലെന്നും ഡൽഹിയിലാണെന്നും സന്ദേശത്തിൽ പറഞ്ഞു. സംശയം തീർക്കുന്നതിനായി അദ്ധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചപ്പോൾ ഡിജിപി ഡൽഹിയിൽ ആണെന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് ഡിജിപി തന്നെയാണ് സന്ദേശമയച്ചതെന്ന് തെറ്റിദ്ധരിച്ച് പണം നൽകുകയായിരുന്നു.

  എനിക്കു ബാധിച്ചത് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ്: ജനീലിയ

അതേസമയം ഡിജിപിയുടെതെന്ന പേരിൽ വ്യാജ വാട്സാപ്പ് ഉണ്ടാക്കിയ ഫോൺ നമ്പർ ആസാം സ്വദേശിയുടേതാണെന്ന് പോലീസ് കണ്ടെത്തി. പണം നൽകിയതിന് പിന്നാലെ വാട്സാപ്പ് നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപിക പോലീസിൽ പരാതി നൽകിയത്. സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ നടന്ന തട്ടിപ്പിനെ ഗൗരവമായാണ് പോലീസ് കാണുന്നത്.

Latest news
POPPULAR NEWS