സംസ്ഥാന സർക്കാരിനെ വിമർശിച്ച സംഭവത്തിൽ പ്രതികരണവുമായി വീണ എസ് നായർ

തിരുവനന്തപുരം: കേരള സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചതിന് പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി വീണ എസ് നായർ. മഹിളാ കോൺഗ്രസ് സെക്രട്ടറിയും അഭിഭാഷകനുമായ വീണ കേരള സർക്കാർ പി ആർ വർക്കിന് വേണ്ടി ആറു കോടി രൂപയോളം ചിലവഴിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെ പോസ്റ്റ് പങ്കുവെച്ചിരുന്നു. തുടർന്ന് പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്ത്തിരുന്നു. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും തനിക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നുള്ള കാര്യം കേസെടുത്തവർ ഓർക്കണമെന്നും വീണ എസ് നായർ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

Also Read  തീവ്രവാദിയല്ല തികഞ്ഞ രാജ്യസ്നേഹി ; വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ബാബു