സംസ്ഥാന സർക്കാരിന് തിരിച്ചടി ഡോളർ കടത്ത് കേസിൽ സ്പീക്കർ പി രാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്ന് കസ്റ്റംസിന് നിയമോപദേശം

കൊച്ചി : സംസ്ഥാന സർക്കാരിന് തിരിച്ചടി ഡോളർ കടത്ത് കേസിൽ സ്പീക്കർ പി രാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. സ്പീക്കറെ ചോദ്യം ചെയ്യാൻ യാതൊരുവിധ നിയമ തടസങ്ങളും ഇല്ലെന്നതാണ് ലഭിച്ച നിയമോപദേശം. സ്പീക്കറെ കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാർ വ്യക്തമാക്കി.

സഭയോടുള്ള ആദരസൂചകമായി സമ്മേളനകാലത്ത് ചോദ്യം ചെയ്യരുതെന്നും നിയമോപദേശത്തിൽ പറയുന്നു. നിയമ സഭ സമ്മേളനത്തിന് ശേഷം സ്പീക്കറെ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിരിക്കുകയാണ്.

  ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നൽകിയ മൊഴിയിലാണ് പി രാമകൃഷ്ണന്റെ പേര് പറയുന്നത്. ഡോളർ അടങ്ങിയ ബാഗ് പി രാമകൃഷ്ണനാണ് തങ്ങൾക്ക് നൽകിയതെന്നാണ് സ്വപനും സരിത്തും മൊഴി നൽകിയത്.

Latest news
POPPULAR NEWS