സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു: പൊതുദർശനത്തിനു ശേഷം സംസ്കാരം ഇന്ന് വൈകിട്ട്

കൊച്ചി: ഇന്നലെ വൈകിട്ട് അന്തരിച്ച പ്രശസ്ത സംവിധായകനായ സച്ചിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലരയ്ക്ക് എറണാകുളം രവിപുറത്ത് ശ്മശാനത്തിൽ. രാവിലെ ഒൻപതര മുതൽ ഒരു മണിക്കൂർ സമയം മൃതദേഹം ഹൈക്കോടതി വളപ്പിൽ പൊതുദർശനത്തിനു വെയ്ക്കും. ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിനു തിങ്കളാഴ്ച ഹൃദയാഗാതം ഉണ്ടായിരുന്നു. തുടർന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു കഴിഞ്ഞു.

ഹൈക്കോടതി അഭിഭാഷകനായിരുന്ന അദ്ദേഹഹം ജോലി ഉപേക്ഷിച്ചു സിനിമാ രംഗത്തേക്ക് എത്തുകയായിരുന്നു. മലയാളത്തിലെ സൂപ്പർഹിറ്റ്‌ പടങ്ങളിൽ ഒന്നായ ചോക്കലേറ്റ് ആണ് സച്ചിയുടെ ആദ്യചിത്രം. കൂടാതെ മേക്കപ്പ്മാൻ, റോബിൻഹുഡ്, സീനിയേഴ്സ്, ഡബിൾസ്, തുടങ്ങിയ ചിത്രങ്ങൾക്കും അദ്ദേഹം കഥയെഴുതി. കൂടാതെ അനാർക്കലി, അയ്യപ്പനും കോശിയും തുടങ്ങിയ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.