സജി ചെറിയാൻ തന്റെ വീടിനടുത്ത് കളിക്കാൻ വരുമായിരുന്നു, ഇത് വരെ രാഷ്ട്രീയ കാര്യങ്ങളൊന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ലെന്നും സരിത നായർ

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത പല പ്രാവിശ്യം പല ആവശ്യങ്ങൾക്കായി തന്റെ അടുത്ത് വന്നിട്ടുണ്ടെന്ന് സജി ചെറിയാൻ എംഎൽഎ. സരിത തന്റെ നാട്ടുകാരിയാണെന്നും അവർ തന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്നും പുറത്ത് പറയില്ലെന്നും എംഎൽഎ വ്യക്തമാക്കി.

സജി ചെറിയാൻ തന്റെ വീട്ടിന് മുന്നിലുള്ള ഫുട്‌ബോൾ ഗ്രൗണ്ടിൽ സ്ഥിരമായി കളിക്കാൻ വരുമായിരുന്നു. കോളേജിൽ തന്റെ സീനിയർ ആയിരുന്നു സജി ചെറിയാനെന്നും. ഇത് വരെ രാഷ്ട്രീയ കാര്യങ്ങളൊന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ലെന്നും സരിത പറയുന്നു.

Also Read  പത്ത് മാസം കൊണ്ട് ബ്യുട്ടിപാർലർ ഉടമ തട്ടിയത് ഒന്നര കോടി രൂപ

സജിയും സരിതയുമായി അടുത്ത ബന്ധമുണ്ടെന്നും സജി വിളിച്ചിട്ട് സരിത സജിയെ കാണാൻ പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കെബി ഗണേഷ്‌കുമാറിന്റെ ബന്ധുവും കേരളാകോൺഗ്രസ്സ് ബി യുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശരണ്യ മനോജ് ആരോപിച്ചിരുന്നു ഇതിന് മറുപടിയായാണ് സജി ചെറിയാനും സരിതയും പ്രതികരിച്ചത്.