സണ്ണി ലിയോണിന്റെ ഫോൺ നമ്പർ യുവാവിന്റെ ഉറക്കം നഷ്ടപ്പെട്ടു ; യുവാവിനോട് മാപ്പ് ചോദിച്ച് സണ്ണി ലിയോൺ രംഗത്ത്

സണ്ണി ലിയോൺ നായിക വേഷത്തിൽ എത്തിയ അർജുൻ പാട്യല എന്ന സിനിമയിൽ സണ്ണി ലിയോണിന്റെ നമ്പർ എന്ന് പറയുന്ന ഫോൺ നമ്പർ പ്രചരിച്ചതിന് പിന്നാലെ മുട്ടൻ പണി കിട്ടിയിരിക്കുകയാണ് ഡൽഹി സ്വദേശിയായ പുനീത് അഗാർവാളിന്. താൻ കാരണം ബുദ്ധിമുട്ടുണ്ടായതിനാൽ യുവാവിനോട് ക്ഷമ ചോദിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സണ്ണി ലിയോൺ.

സിനിമ റിലീസ് ചെയ്തതിന് ശേഷം നിരവധി ആളുകളാണ് സണ്ണി ലിയോൺ എന്ന് കരുതി യുവാവിന്റെ നമ്പറിലേക്ക് ഫോൺ ചെയ്തത്. സണ്ണിയുടെ ഫോൺ നമ്പർ എന്ന് ക്യാപ്ഷനോട് സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെ നിരന്തരം ഫോൺ കോളുകൾ പ്രചരിച്ചതോടെ യുവാവിന്റെ ഉറക്കം നഷ്ടപ്പെടുകയായിരുന്നു.

ഒരു ദിവസം തന്നെ 400 ൽ അധികം ഫോൺ കോളുകളും സന്ദേശങ്ങളും നിറഞ്ഞതോടെ തന്റെ അനുവാദമില്ലാതെ നമ്പർ നൽകിയതിൽ പുനീത് പരാതി നൽകിയിരുന്നു തുടർന്ന് സൂം ടിവിയ്ക്ക് സണ്ണി ലിയോൺ നൽകിയ അഭിമുഖത്തിലാണ് യുവാവിനോട് ക്ഷമ ചോദിച്ചത്. ഇങ്ങനെ ഒരു സാഹചര്യമുണ്ടാകുമെന്ന് താൻ കരുതിയില്ലന്നും അദ്ദേഹത്തോട് ക്ഷമ ചോദിക്കുവെന്നുമാണ് സണ്ണി ലിയോൺ പറഞ്ഞത്