സത്യൻ അന്തിക്കാട് നിഷ്പക്ഷ വേഷം കെട്ടിയ കുറുക്കനാണെന്ന് ; ഹരീഷ് പേരടി

സീരിയൽ സിനിമ രംഗത്ത് കൂടി മലയാളികൾക്ക് പരിചിതനായ താരമാണ് ഹരീഷ് പേരടി. സമൂഹ മാധ്യമങ്ങളിൽ കൂടി പലപ്പോഴും നിലപാടുകൾ തുറന്ന് പറയാൻ മടി കാണിക്കാത്ത താരം കൂടിയാണ് ഹരീഷ്. കമ്മ്യൂണിസ്റ്റ് നിലപാടുകൾ പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള ഹരീഷ് പേരടി സത്യൻ അന്തിക്കാടിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സത്യൻ അന്തിക്കാട് അഭിമുഖം നടത്തുന്ന വീഡിയോയുടെ സ്ക്രീൻ ഷൂട്ട്‌ അടക്കം പങ്കുവെച്ചു കൊണ്ടാണ് ഹരീഷ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്. അത് ആർക്കും പറ്റും. പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്. പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും,വിജയനേയും,ബാലഗോപാലനേയും,അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ. നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.

Also Read  കല്പണിക്കാരനിൽ നിന്ന് സിനിമയിലേക്ക് അതിനിടെ പ്രണയവും വിവാഹവും ; സിനിമാ താരം ഹരീഷ് കണാരൻ പറയുന്നു

ഇത്തരം രാഷ്ട്രീയ കുറക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റക്കാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും. കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരൻമാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരൻ. സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരൻ. സന്ദേശം സിനിമയുടെ പേരിൽ ശ്യാം പുഷ്കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാൻ ഈ അവസരത്തിൽ പിൻവലിക്കുന്നു.