സന്തോഷ് പണ്ഡിറ്റ് കലയെ കോല ചെയ്യുകയല്ലേ ? ; അവതാരികയുടെ ചോദ്യത്തിന് വായടപ്പിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

സിനിമയുടെ എല്ലാ മേഖലയിലും കൈ വെയ്ക്കുകയൂം പിന്നീട് ഒരുപാട് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇരയായ താരമാണ് സന്തോഷ്‌ പണ്ഡിറ്റ്‌. നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചണിൽ സന്തോഷ്‌ പണ്ഡിറ്റ്‌ എത്തുകയും പിന്നീട് ഇരുവരും തമ്മിൽ സംസാരിക്കുന്ന കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മറ്റ് അഭിമുഖങ്ങളെ അപേക്ഷിച്ചു അടുക്കള പശ്ചാത്തലത്തിൽ നടക്കുന്ന അഭിമുഖം സോഷ്യൽ മീഡിയയിലും ചർച്ചയാകാറുണ്ട്.

ആനി ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനും സന്തോഷ്‌ പണ്ഡിറ്റിന് കഴിഞ്ഞിട്ടുണ്ട്. തങ്ങൾ പഠിച്ചിട്ടുള്ളത് വെച്ച് കലയെ കൊല ചെയ്യരുത്, ബിസിനസ്സായി കാണരുത്, ചില രംഗങ്ങൾ അഭിനയിക്കുമ്പോൾ പൈസ വാങ്ങരുത് എന്നൊക്കെയാണ് പക്ഷേ നിങ്ങൾ കലയെ കൊല ചെയ്യുവല്ലേ എന്ന് ചോദിച്ച ആനിയോട് കലയെ സ്നേഹിക്കുന്നു എന്ന് പറയുന്ന നിങ്ങൾ ടിക്കറ്റ് വെച്ചല്ലേ ആളുകളെ തിയേറ്ററിൽ കയറ്റുന്നതെന്ന് എന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ ചോദിച്ചത്. തുടർന്ന് സിനിമയിൽ നിന്നും 10 ലക്ഷത്തിൽ അധികം ലഭിച്ചാൽ പോലും ആരാധകർക്ക് നൽകുന്നില്ലന്നും, കലയെ സ്നേഹിക്കുന്നു എന്ന് പറയുന്നവർ ലക്ഷങ്ങളും കോടികളുമാണ് വാങ്ങാറുള്ളതെന്നും എന്നാൽ സന്തോഷ്‌ പണ്ഡിറ്റിന് 10 ലക്ഷം കിട്ടിയാൽ 5 ലക്ഷം ജനങ്ങൾക്ക് കൊടുക്കുമെന്നും പലരും സോഷ്യൽ മീഡിയ ഇന്ററാക്ഷൻ പോലും നടത്താതെ മാറി നിൽകുമ്പോൾ താൻ അത് ചെയ്യാറുണ്ടെന്നും താരം പറയുന്നു.

കൂടെയുള്ള സഹപ്രവർത്തക അക്രമിക്കപെട്ടപ്പോൾ ആരും ശബ്ദം ഉയർത്തിയില്ലന്നും സർക്കാരിനെ എതിരെ സംസാരിച്ചാൽ അവാർഡ് ലഭിക്കുമോയെന്ന ഭയമാണ് ഇവർക്കെന്നും സന്തോഷ്‌ കുറ്റപ്പെടുത്തി. നഴ്സമാരുടെ കഥ പറയുന്ന സിനിമകൾ വന്നിട്ട് വരെ എത്ര താരങ്ങൾ ദുരിതം വന്നപ്പോൾ അവർക്ക് ഒപ്പം നിന്നിട്ടുണ്ടെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ ആനിയോട് ചോദിക്കുന്നു.