സന്ദീപ് നായരുടെ കസ്റ്റഡിയിലെടുത്ത ആഡംബര കാർ കൊച്ചിയിലെ ഓഫിസിൽ എത്തിക്കുന്നു: സുരക്ഷ ശക്തമാക്കാൻ നീക്കം

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായർ ഉപയോഗിച്ചിരുന്ന ആഡംബര കാർ കൊച്ചിയിലെ കമ്മീഷണർ ഓഫീസിലേക്ക് എത്തിക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ നെടുമങ്ങാട് നിന്നും കസ്റ്റഡിയിലെടുത്ത കാർ തിരുവനന്തപുരത്തെ ഓഫീസിൽ സൂക്ഷിച്ചു വരികയായിരുന്നു. സിആർപിഎഫ് ജവാൻമാരുടെ സുരക്ഷയോടെ കൂടിയാണ് കാർ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. എം എച്ച് 06 എ എസ് 6696 എന്ന നമ്പറിലുള്ള ബെൻസ് കാറാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സ്വർണക്കടത്തിലൂടെയും മറ്റും സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ കാറാണെന്ന് ചൂണ്ടിക്കാട്ടിയാണിത് പിടിച്ചെടുത്തിരിക്കുന്നത്. കാർബൺ ഡോക്ടർ എന്ന പേരിൽ സന്ദീപ് നായർ വർഷോപ്പ് തുടങ്ങുകയും ഇതിനുശേഷമാണ് ബെൻസ് കാർ വാങ്ങുകയും ചെയ്തത്.

  ഒന്നരവയസുകാരനെ എറിഞ്ഞു കൊന്ന സംഭവം ; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

കാർബൺ ഡോക്ടർ ഷോപ്പിൽ നിന്നും പിടിച്ചെടുത്തിട്ടുള്ള രേഖകളും തൊണ്ടിമുതലുകളും കാറിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ കസ്റ്റംസ് ഓഫീസിന്റെ സുരക്ഷയുടെ ഭാഗമായി കൂടുതൽ സേനാംഗങ്ങളെ കേന്ദ്ര സർക്കാർ ഇടപെട്ട് വിന്യസിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. കേരള പോലീസിനെ സുപ്രധാന ചുമതലകളിൽ നിന്നെല്ലാം ഒഴിവാക്കാനാണ് കസ്റ്റംസ് നീക്കം. ഇതിന്റെ ഭാഗമായാണ് കസ്റ്റംസ് ഓഫീസിനും ഓഫീസർമാർക്കും സിആർപിഎഫ് സുരക്ഷാ ഏർപ്പെടുത്തിയിട്ടുള്ളത്.

Latest news
POPPULAR NEWS