Advertisements

സന്ദീപ് വാര്യരോട് എനിക്ക് വ്യക്തിപരമായി അഭിപ്രായവ്യത്യാസമുണ്ട്: എങ്കിലും ഇന്നു വേണു കാണിച്ചത് ശുദ്ധ തെമ്മാടിത്തരം: വിളിച്ചു വരുത്തി അപമാനിച്ച ശരിയായില്ല: വാര്യരെ ഇറങ്ങിപ്പോയത് തന്നെ നല്ലത്: വേണുവിനെതിരെ മാതൃഭൂമി ഫേസ്ബുക്ക് പേജിൽ പൊങ്കാല തുടരുന്നു

മാതൃഭൂമി ചാനലിൽ ഇന്നലെ വൈകിട്ട് നടന്ന ചാനൽ ചർച്ചയിൽ നിന്നും ബിജെപി നേതാവ് സന്ദീപ് ഭാര്യയോട് അപമര്യാദയായി പെരുമാറിയ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ വേണുവിന് എതിരെയും മാതൃഭൂമിക്കെതിരെയും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. സന്ദീപ് വാര്യർ ചാനൽ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം ലൂസിഫർ സിനിമയിലെ “നിന്റെ തന്തയല്ല എന്റെ തന്ത എന്ന സീനിന്റെ” ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പതിനായിരക്കണക്കിനാളുകളാണ് ലൈക്കുകളും സപ്പോർട്ട് കളുമായി രംഗത്തെത്തിയത്.

Advertisements

ഇനി ഒരൊറ്റ ബിജെപി നേതാക്കൾ പോലും മാതൃഭൂമി ചാനൽ ചർച്ചയിൽ പങ്കെടുക്കരുത് എന്നും, ഇടതുപക്ഷ അനുഭാവിയായ വേണു സിപിഎമ്മിനു വേണ്ടി കുഴലൂത്ത് നടത്തുകയാണെന്നും, വേണു വീട്ടിൽ പോയി ഈ സീൻ കാണുക, അപ്പോൾ കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാകും എന്നും, (ലൂസിഫർ സിനിമയിലെ സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഫോട്ടോ), 120 കോടിയിൽ നിന്നും എത്ര കിട്ടി ഊത്തിന്, വിളിച്ചു വരുത്തി അപമാനിച്ചു വിടുന്നത് അവതാരകന്റെ കേമത്തരമല്ല, മറിച്ചു സംവാദകന്റെ ജനപ്രീതി തന്നെ,  തുടങ്ങിയ ആയിരക്കണക്കിന് കമന്റുകൾ ആണ് മാതൃഭൂമി ചാനലിലെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലും ഫേസ്ബുക്ക് പേജിലുമായി ഉയർന്നു വന്നത്

Advertisements

- Advertisement -
Latest news
POPPULAR NEWS