Saturday, July 20, 2024
-Advertisements-
KERALA NEWSസന്ദീപ് വാര്യരോട് ചാനൽ ചർച്ചയിൽ അപമര്യാദയായി പെരുമാറിയ മാതൃഭൂമി വേണുവിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

സന്ദീപ് വാര്യരോട് ചാനൽ ചർച്ചയിൽ അപമര്യാദയായി പെരുമാറിയ മാതൃഭൂമി വേണുവിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

chanakya news

സന്ദീപ് വാര്യരോടു ചാനൽ ചർച്ചയിൽ സൗകര്യമുണ്ടെങ്കിൽ ഇരുന്നാൽ മതി എന്ന് പറഞ്ഞ മാതൃഭൂമി വേണുവിന്റെ ഫേസ്ബുക്ക് പേജിൽ സന്ദീപ് വാര്യരുടെ ഫാന്സുകാരും സംഘപരിവാർ പ്രവർത്തകരും പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്. ഇന്നു വൈകിട്ട് 8 മണിക്ക് മാതൃഭൂമി ചാനലിലെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സന്ദീപ് വാര്യർ. തനിക്ക് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സമയം തരണമെന്ന് പറഞ്ഞപ്പോൾ അത് നിരസിച്ച വേണു സൗകര്യമുണ്ടെങ്കിൽ ഇവിടെ ഇരുന്നാൽ മതി എന്ന് പറയുകയായിരുന്നു.

തുടർന്ന് സന്ദീപ് വാര്യർ ചാനൽ ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും നിമിഷങ്ങൾക്കകം തന്നെ ഫേസ്ബുക്ക് പേജിലൂടെ ലൂസിഫർ സിനിമയിലെ നിന്റെ തന്തയല്ല എന്റെ തന്ത എന്ന മോഹൻലാലിന്റെ സീ നിന്റെ പോസ്റ്റ് ഇടുകയായിരുന്നു. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറൽ ആവുകയായിരുന്നു. തുടർന്ന് ഇപ്പോൾ മാതൃഭൂമി വേണുവിനെ ഫേസ്ബുക്ക് പേജിൽ സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ പൊങ്കാല നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറിനു ആയിരങ്ങളാണ് പ്രതിഷേധം അറിയിച്ചുകൊണ്ട് കമന്റ് ചെയ്തുകൊണ്ടിരിക്കുന്നത്