സന്ദീപ് വാര്യർ ഐപിൽ പ്ലെയർ കൊൽക്കത്തയ്ക്ക് വേണ്ടി ബൗൾ ചെയ്യും ; ഗൂഗിൾ പറയുന്നതിങ്ങനെ

ഗൂഗിളിന് പലപ്പോഴും അബദ്ധം പറ്റാറുണ്ട് അത് സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഗൂഗിളിൽ സന്ദീപ് വാര്യയർ എന്ന പേര് സെർച്ച്‌ ചെയ്യുന്നവർക്ക് ലഭിക്കുന്നത് ഇന്ത്യൻ എ ടീമിലെ അന്താരാഷ്ട്ര വലം കൈ ഫാസ്റ്റ് മീഡിയം ബോളർ എന്ന വിവരണത്തോടെ കേരള ബിജെപി നേതാവായ സന്ദീപ് വാര്യരുടെ ഫോട്ടോ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡഴ്സിന് വേണ്ടി കളിക്കുന്ന കളിക്കാരുടെ വിവരം നോക്കിയാലും ആദ്യം നിരയിൽ ലോക്കി ഫെർഗൂസിന്റെയും പ്രസിദ് കൃഷ്ണയുടെയും അടുത്ത് കറുത്ത ഷർട്ട്‌ ഇട്ടു നിൽക്കുന്ന സന്ദീപ് വാര്യരെയാണ് ഗൂഗിൾ സെർച്ച്‌ ലിസ്റ്റിൽ ലഭിക്കുന്നത്. ഇന്ത്യൻ ടീം അംഗവും കൊൽക്കത്ത ടീമിലെ കളിക്കാരനുമായ സന്ദീപ് വാര്യരുടെ ഫോട്ടോയ്ക്ക് പകരമാണ് ഇ ഫോട്ടോ വന്നിരിക്കുന്നത്. ഇരുവരുടെയും പേര് ഒരേപോലെ വന്നതാണ് ഗൂഗിളിന് തെറ്റാന് കാരണം. ഇ ഫോട്ടോയും വിവരണവും ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്. സന്ദീപ് വാര്യർ ഈ ചിത്രമടങ്ങുന്ന ട്രോളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.