സന്ദർഭം നോക്കാതെ ചാടിക്കളിക്കുന്ന ചെന്നിത്തലയ്ക്ക് ഇനിയെങ്കിലും “കോമൺ സെൻസ്” ഉണ്ടാകട്ടെ; രമേശ്‌ ചെന്നിത്തലയ്ക്ക് മറുപടിയുമായി എംഎം മണി

തിരുവനന്തപുരം: സർക്കാരിനും സ്പീക്കറിനുമെതിരെ യുഡിഎഫ് നൽകുന്ന അവിശ്വാസ പ്രമേയങ്ങൾക്കെതിരെ മന്ത്രി എംഎം മണി രംഗത്ത്. യുഡിഎഫിനെ പ്രമേയം ചവറ്റുകൊട്ടയിൽ പോകുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും എംഎം മണി വ്യക്തമാക്കി. സർക്കാരിന്റെ ശ്രദ്ധതിരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുകയെന്നുള്ള ലക്ഷ്യമാണ് രമേശ് ചെന്നിത്തലയുടെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് മഹാമാരിയുടെ അപകടാവസ്ഥയിൽ സംസ്ഥാനം കടന്നു പോകുമ്പോൾ അവസ്ഥയെ തരണം ചെയ്യുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ആറ് മാസക്കാലമായി വിശ്രമമില്ലാതെ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയാണെന്നും എന്നാൽ ഇതിനെയെല്ലാം തകിടംമറിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നതെന്നും എംഎം മണി ആരോപിച്ചു. ഇത് സംബന്ധിച്ചുള്ള പ്രതികരണം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎം മണി അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

സംസ്ഥാന സർക്കാരിനെതിരെയും നിയമസഭാ സ്പീക്കർക്കെതിരെയും യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നു. ഈ അവിശ്വാസ പ്രമേയങ്ങൾ ചവറ്റുകുട്ടയിൽ പോകുമെന്ന കാര്യത്തിൽ സംശയം വേണ്ട. മഹാമാരിമൂലം നമ്മുടെ അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലായിടത്തും സ്ഥിതി ഭയാനകമാണ്. രാജ്യത്തെ അവസ്ഥ ഇങ്ങനെയായിരിക്കെ, നമ്മുടെ സംസ്ഥാനം അപകടാവസ്ഥയിലേക്ക് പോകാതെ നോക്കുന്ന കഠിന ശ്രമത്തിലാണ് സർക്കാരും കഴിഞ്ഞ ആറു മാസത്തിലേറെയായി വിശ്രമമില്ലാതെ ജോലി നോക്കുന്ന ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരും. ഇതിനോടൊപ്പം ജനങ്ങൾക്ക് ആശ്വാസവും, ആത്മവിശ്വാസവും പകർന്നുകൊണ്ട് വിവിധ ക്ഷേമ പരിപാടികളും സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

  പരുക്കൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഇടം നേടിയ വ്യക്തിതമാണ് അനിൽ മുര

ഈ സന്ദർഭത്തിൽ യുഡിഎഫും ബിജെപിയും ഒത്തൊരുമിച്ച് രാഷ്ട്രീയ നേട്ടം മാത്രം മുന്നിൽക്കണ്ട് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ടും, മാസ്കുകൾ വലിച്ചെറിയാൻ ആഹ്വാനം ചെയ്തുകൊണ്ടും “സമൂഹ വ്യാപനം” എന്ന ഹിഡൻ അജണ്ടയുമായി സമരങ്ങൾ നടത്തുകയായിരുന്നു. ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് പ്രകാരം സമരം നിറുത്തേണ്ടി വന്നപ്പോൾ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല അവിശ്വാസ പ്രമേയവുമായി രംഗത്ത് വന്നിരിക്കുന്നു. ഏതു രീതിയിലും സർക്കാരിന്റെ ശ്രദ്ധ തിരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകിടം മറിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം. ഇവരുടെ ഇത്തരം പ്രവർത്തികൾ ജനങ്ങളോടുള്ള വെല്ലുവിളിയും, കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്നതുമാണ്. സന്ദർഭം നോക്കാതെ ചാടിക്കളിക്കുന്ന ചെന്നിത്തലയ്ക്ക് ഇനിയെങ്കിലും “കോമൺ സെൻസ്” ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു.

Latest news
POPPULAR NEWS