സമൂഹമാധ്യമങ്ങളിൽ ശ്രീരാമനെ അവഹേളിച്ചു പോസ്റ്റ് യുവാവിനെ അറസ്റ്റ് ചെയ്തു

ബാംഗ്ലൂർ: സമൂഹ മാധ്യമത്തിലൂടെ ശ്രീരാമനെ അവഹേളിച്ചുവെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ദേവദുർഗയിലാണ് സംഭവം നടന്നത്. വാട്സ്ആപ്പ് സ്റ്റാറ്റസായി ശ്രീരാമനെ അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റ് ചെയ്തുവെന്നുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവാവ് പങ്കുവെച്ച പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഹിന്ദു സംഘടനകൾ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.

Also Read  മകൾ വധ ഭീഷണി മുഴക്കുന്നു, രാജ്യവിരുദ്ധരോടോപ്പം ചേർന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്തു ; ആക്ടിവിസ്റ്റ് ഷെഹല റഷീദിനെതിരെ പിതാവ്

പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ സംഭവം നിയന്ത്രണവിധേയമാകുകയിരുന്നു. രാമനെ അവഹേളിച്ചു കൊണ്ടുള്ള യുവാവിന്റെ വാട്സ്ആപ്പ് സന്ദേശത്തിൽ അന്വേഷണം ആരംഭിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം സെപ്റ്റംബർ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിക്കെതിരെ ഐപിസി 504, 505, 205 എന്നീ വകുപ്പുകളനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.