സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധം: വാരിയൻകുന്നൻ സിനിമയിൽ നിന്നും റമീസിനെ ഒഴിവാക്കിയതായി ആഷിഖ് അബു

മലബാർ ക-ലാപത്തെ മഹത്വവത്കരിച്ചു കൊണ്ട് ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ വാരിയൻകുന്നിൽ നിന്നും തിരക്കഥാകൃത്ത് റമീസിനെ ഒഴിവാക്കി. ഇത് സംബന്ധിച്ചുള്ള കാര്യം സംവിധായകനായ ആഷിഖ് അബുവാണ് അറിയിച്ചത്. റമീസിന് രാഷ്ട്രീയ നിലപാടുകളോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്ന് ആഷിക് അബു വെളിപ്പെടുത്തി. റമീസിന്റെ ഉദ്ദേശശുദ്ധിയുടെ മേൽ സംശയത്തിന് നിഴൽവീണതുകൊണ്ട് അക്കാര്യം പൊതുസമൂഹത്തോട് വിശദീകരിക്കുമെന്ന് ആഷിക് അബു കൂട്ടിച്ചേർത്തു. തന്റെ വിശ്വസ്തത സമൂഹത്തെ ബോധിപ്പിക്കുമെന്നും ആഷിഖ് അബു പറഞ്ഞു.

Also Read  ഇന്ത്യയിൽ നിന്നും ജെല്ലിക്കെട്ടിന് ഓസ്കാർ എൻട്രി

റമീസിന്റെ സമൂഹമാധ്യമങ്ങളിലെ ചില പോസ്റ്റുകൾ ഇതിനുമുമ്പും വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ സിനിമയുടെ പ്രോജക്ടിൽ നിന്നും റമീസിനെ ഒഴിവാക്കിയതായി ആഷിക് അബു അറിയിച്ചത്.