സമൂഹ മാധ്യമത്തിലൂടെ യുവതിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ വി ഡി സതീശനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ്‌ നേതാവും എം എൽ എയുമായ വി ഡി സതീശനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി കൈകൊണ്ടത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട്‌ ആലുവ റൂറൽ പോലീസ് സൂപ്രണ്ടിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായ എം സി ജോസെഫിന്റെ നിർദേശത്തെ തുടർന്നാണ് വി ഡി സതീശനെതിരെ പോലീസ് നടപടി എടുത്തത്.

Also Read  രാജി ആവശ്യപ്പെട്ട ഒൻപത് വൈസ് ചാൻസിലർമാരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ