സയ്യിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റൺ ച്യമ്പ്യാൻഷിപിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ പ്രവേശിച്ചു

ലക്നൗ : സയ്യിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റൺ ച്യമ്പ്യാൻഷിപിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ റഷ്യയുടെ എവ്‌ജീനിയ കോസെറ്റ്‌സ്ക്യയെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു ഫൈനലിലെത്തിയത്.

സെമി ഫൈനലിൽ ആദ്യ സെറ്റ് പിവി സിന്ധു 21-11 ന് സ്വന്തമാക്കിയതോടെ റഷ്യൻ താരം മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു. ക്വർട്ടർ ഫൈനലിൽ തായ്‌ലാൻഡ് താരത്തെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു സെമിയിൽ പ്രവേശിച്ചത്.

Also Read  പ്രധാനമന്ത്രിയെ അവഹേളിച്ച സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി മാപ്പുമായി രംഗത്ത്

ഇന്ത്യയുടെ തന്നെ മാളവിക ബൻസോദയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ മാറ്റുരയ്ക്കുന്നത് കാണാനുള്ള ആവേശത്തിലാണ് കായിക പ്രേമികൾ. 2017 ൽ പിവി സിന്ധു സയ്യിദ് മോദി ഇന്റർനാഷണൽ ചമ്പ്യാൻഷിപ്പ് കിരീടമുയർത്തിയിരുന്നു.