സരയൂ നദിതീരത്ത് റെക്കോർഡ് നേട്ടവുമായി മഹാകുംഭെന്ന പേരിൽ ആർ.എസ്.എസിന്റെ 101 ശാഖകൾ

ലക്‌നൗ: ഉത്തർപ്രദേശിലെ സരയൂ നടിയുടെ തീരത്ത് ആർ എസ് എസിന്റെ ശാഖ മഹാകുംഭ്. സരയൂ നടിയുടെ തീരത്തായി 101 ശാഖകൾ നടത്തികൊണ്ടാണ്‌ റെക്കോർഡ് നേട്ടം ആർ എസ് എസ് കൈവരിച്ചത്. ആയിരക്കണക്കിന് സ്വയം സേവകർ ഒരേ സമയം 101 ഭാഗങ്ങളിലായി ശാഖ നടത്തുകയും ശാരീരിക്കും ബൗദ്ധികമായ കാര്യങ്ങളിൽ പങ്കു ചേരുകയും ചെയ്തു.

മഹാകുംഭിനു ആർ എസ് എസിന്റെ കിഴക്കൻ ഉത്തർപ്രദേശിന്റെ ബൗദ്ധിക്ക് പ്രമുഖായ മിഥിലേഷ് നാരായണനാണ് നേതൃത്വം നല്കിയത്. രാജ്യത്തെ ലക്ഷക്കണക്കിന് സ്വയം സേവകർ ഭാരതാംബയ്ക്ക് വേണ്ടി സേവനവും ത്യാഗവും സമർപ്പിക്കുകയാണെന്നും, എല്ലാവരും രാജ്യ നന്മയ്ക്കും സമൂഹത്തിന്റെ ഉയർച്ചയ്ക്കും വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സ്വയംസേവകർ ആർ എസ് എസിന്റെ മഹാകുംഭിന്റെ ഭാഗമായി. ആർ എസ് എസ് മഹാനഗർ സംഘചാലക് മുകേഷ് തോലാനി, വിഭാഗ് പ്രചാരക് സഞ്ജയ്‌, മഹാനഗർ പ്രചാരക് അനിൽ, പ്രാന്ത് കാര്യവാഹ്‌ അനിൽ, മഹാനഗർ കാര്യവാഹ് ദേവേന്ദ്ര എന്നിവരും മഹാകുംഭിന്റെ ഭാഗമായി ചേർന്നു.