നിലമ്പൂർ : ഹൈക്കോടതി തള്ളിയ കേസിലാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നതെന്ന് മുൻ മന്ത്രി ആര്യടാൻ മുഹമ്മദ്. തനിക്ക് നാൽപ്പത് ലക്ഷവും, ഉമ്മൻചാണ്ടിക്ക് രണ്ട് കൊടിയും നൽകിയെന്നാണ് സരിത നായർ പറയുന്നത്.
സംഭവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി തൃശൂർ വിജിലൻസ് കോടതിയെ സമീപിക്കുകയും കോടതി ഹർജി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി കേസ് തള്ളുകയും ചെയ്തിരുന്നതായി ആര്യാടൻ മുഹമ്മദ് പറഞ്ഞു. സരിതയുമായി യാതൊരു ഇടപാടും ഇല്ലെന്നും അവരാവിശ്യപെട്ട കാര്യങ്ങൾ ഒന്നും ചെയ്ത് കൊടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.