കോഴിക്കോട് : കെഎസ്ആർടിസി ഡ്രൈവറെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഡിപ്പോയിലെ ഇടി അനിൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാട്സാപ്പ് ഗ്രൂപ്പിലൂടെ ഡിഡിഒയ്ക്കെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് അനിൽകുമാറിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തതിലുള്ള മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അനിൽകുമാറിന്റെ കുടുംബം ആരോപിക്കുന്നു. പൂളക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ഒരാൾ ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയും തിരച്ചിൽ നടത്തുകയുമായിരുന്നു. ഈ തിരച്ചിലിലാണ് മൃദദേഹം കണ്ടെത്തിയത്.