കാഞ്ഞിരപ്പള്ളി : ബൈക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനി മരിച്ചു. രാമങ്കിരി സ്വദേശിനി അനുപമ (21) ആണ് മരിച്ചത്. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ഇഗ്ലീഷ് വിദ്യാർത്ഥിനിയാണ് അനുപമ.
സഹപാഠിക്കൊപ്പം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ വീടിന്റെ ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ അനുപമയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് അനുപമയെ ഉടൻ തന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ചിരുന്ന സഹപാഠിയായ അമീർ (21) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമങ്കിരി സ്വദേശികളായ മോഹനൻ,ശുഭ ദമ്പദികളുടെ മകളാണ് മരിച്ച അനുപമ.