ഇടുക്കി : വിവാഹത്തിന് സഹായം നൽകാമെന്ന് ഏറ്റവർ വാക്ക് മാറിയപ്പോൾ രക്ഷകനായി ചലച്ചിത്രതാരവും എംപിയുമായ സുരേഷ് ഗോപി. ദേവികുളം ഹൈസ്കൂളിന് സമീപത്ത് വീടും സ്ഥലവുമില്ലാത്തതിനാൽ പഴയ ഓഫീസ് കെട്ടിടത്തിൽ താമസിക്കുന്ന അശ്വതിക്കാണ് സഹായഹസ്തവുമായി താരം എത്തിയത്.
അശ്വതിയുടെ വിവാഹം സെപ്റ്റംബർ 9 ന് നടക്കാനിരിക്കെയാണ് സഹായിക്കാമെന്ന് ഏറ്റവർ വാക്ക് മാറിയത്. ഇതിനെ തുടർന്ന് വിവാഹം നടക്കില്ല എന്ന അവസ്ഥ വന്നതോടെ ഇവരുടെ ബുദ്ധിമുട്ട് മനസിലാക്കിയ ദേവികുളം പോലീസ് സ്റ്റേഷനിലെ എസ്ഐ അശോകനും കോൺസ്റ്റബിൾ സിന്ധുവും ചേർന്ന് ഇടുക്കി ബിജെപി നേതൃത്വം വഴി സുരേഷ്ഗോപിയെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെത്തി വിവാഹത്തിന് ആവിശ്യമായ പണവും വിവാഹ സാരിയും ഏട്ടന്റെ സ്ഥാനത്ത് നിന്ന് സുരേഷ്ഗോപി അശ്വതിക് കൈമാറുകയായിരുന്നു.