സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരൻ നടുറോഡിൽ വെട്ടിവീഴ്ത്തി

മൂവാറ്റുപുഴ: സഹോദരിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ പെൺകുട്ടിയുടെ സഹോദരൻ വെട്ടിവീഴ്ത്തി. മൂവാറ്റുപുഴ പണ്ടാരിമല തടിലക്കുടിപാറയിൽ അഖിൽ ശിവനാണ് (19) വെട്ടേറ്റത്. ഇയാളുമായി പ്രണയത്തിലായിരുന്നു വെട്ടിയ യുവാവിന്റെ സഹോദരൻ. നേരെത്തെ അഖിലിന് താക്കീത് നൽകിയതായി പറയുന്നുണ്ട് . തന്റെ സഹോദരിയുടെ പിറകെ നടക്കരുതെന്നും പിന്മാറണമെന്നും യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസിൽ എൽദോസ് (22) അഖിലിനോട് പറഞ്ഞിരുന്നു. എന്നാൽ ഇത് കണക്കാക്കാതെ വീണ്ടും പിറകെ നടന്നതിന്റെ വൈരാഗ്യമാണ് വെട്ടിലേക്ക് കലാശിച്ചത്.

ഇന്നലെ വൈകിട്ട് ആറരയോടെ മൂവാറ്റുപുഴ ഹോളി മാഗി പള്ളിസെമിത്തേരിക്ക് സമീപത്തായാണ് അഖിലിനെ വെട്ടിയത്. മാസ്ക് വാങ്ങുന്നതിനായി മെഡിക്കൽ സ്റ്റോറിലേക്ക് പോയ അഖിലിനെ എൽദോസ് അടുത്ത് വിളിച്ചു വരുത്തുകയും ശേഷം വടിവാൾ കൊണ്ട് കൈക്കും കഴുത്തിലും വെട്ടുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി കടന്ന് കളഞ്ഞു. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു കഴിഞ്ഞു.