സഹോദരിയെ ബലാ-ൽസംഗം ചെയ്തയാളെ കൊ-ലപ്പെടുത്താൻ മറ്റൊരു കേസിലൂടെ സഹോദരൻ ജയിലിൽ: സിനിമയെ പോലും വെല്ലുന്ന തരത്തിൽ പീ-ഡിപ്പിച്ചയാളെ കൊ-ലപ്പെടുത്തി

ഡൽഹി: സിനിമാക്കഥയെ പോലും വെല്ലുന്ന തരത്തിലുള്ള കൊ-ലപാതക പരമ്പര തിഹാർ ജയിലിൽ നടന്നിരിക്കുകയാണ്. സഹോദരിയെ ബലാ-ത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ കൊ-ല്ലുന്നതിനായി യുവാവ് നടത്തിയത് നാടകീയ രംഗങ്ങളാണ്. 2014 ലാണ് മൊഹതബബ് 22 കാരനായ യുവാവിന്റെ സഹോദരിയെ ബലാ-ത്സംഗം ചെയ്തത്. തുടർന്ന് പെൺകുട്ടി ആ-ത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കൊ-ലപ്പെടുത്തുന്നതിന് വേണ്ടി മനസ്സിൽ പകയുമായി നടക്കുകയായിരുന്നു പെൺകുട്ടിയുടെ സഹോദരൻ.

ജയ്പൂരിൽ നടന്ന ഒരു കൊ-ലപാതകവുമായി ബന്ധപ്പെട്ട് 22 കാരനായ പെൺകുട്ടിയുടെ സഹോദരൻ പിടിയിലാകുകയും തീഹാർ ജയിലിൽ അടയ്ക്കുകയുമായിരുന്നു. ജയിലിൽ എത്തിയശേഷം തന്റെ സഹോദരിയെ കൊ-ന്ന ആളും ഇതേ ജയിലിൽ തന്നെ ഉണ്ടെന്നുള്ള കാര്യം മനസ്സിലാക്കുകയായിരുന്നു. തുടർന്ന് പക തീർക്കുന്നതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു യുവാവ്. എന്നാൽ മൊഹതബ് എട്ടാം നമ്പർ ജയിലിലായിരുന്നതിനാൽ ഇയാൾക്ക് അതിനുവേണ്ടിയുള്ള അവസരം ലഭിച്ചിരുന്നില്ല. ഇയാളെ പാർപ്പിച്ചിരുന്നത് അഞ്ചാം നമ്പർ ജയിലിലാണ്. മൊഹതബ് കഴിയുന്ന ജയിലിലേക്ക് എത്തുന്നതിന് വേണ്ടി ഇയാൾ നിരന്തരം സഹതടവുകാരുമായി പ്രശ്നങ്ങൾ മനപ്പൂർവ്വം ഉണ്ടാക്കുകയും ചെയ്തു. അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും സംഘർഷം ഉണ്ടാവുകയും ചെയ്യുന്നത് കണക്കിലെടുത്ത് 22 കാരനായ പ്രതിയെ മറ്റൊരു ജയിലിലേക്കു മാറ്റുന്നതിനു വേണ്ടി അധികൃതർ തീരുമാനമെടുക്കുകയായിരുന്നു.

ഒടുവിൽ ഇയാൾ എട്ടാം നമ്പർ ജയിലിൽ തന്നെ എത്തുകയായിരുന്നു. എട്ടാം നമ്പർ ജയിലിലേക്ക് മാറ്റിയതിന് തൊട്ടടുത്ത ദിവസം സഹോദരിയെ പീ-ഡിപ്പിച്ച മൊഹതബിനെ കുത്തി കൊ-ലപ്പെടുത്തുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്. മൂർച്ചയേറിയ കമ്പി ഉപയോഗിച്ച് നിരവധി തവണ കുത്തി പരിക്കേ-ൽപ്പിക്കുകയായിരുന്നു, എന്നാൽ ജയിലധികൃതർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മൊഹതബിനെ രക്ഷിക്കാനായില്ല.