സഹോദരി അറിയാതെ സഹോദരി ഭർത്താവുമായി അവിഹിതം, സ്വന്തം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോട്ടം ; അവസാനം പോലീസ് പിടിയിൽ

കൊല്ലം : ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടിയ യുവതിയെയും സഹോദരി ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ സ്വദേശിനി ലക്ഷ്മി നിവാസിൽ ഐശ്വര്യയേയും ഐശ്വര്യയുടെ സഹോദരി ഭർത്താവ് ചാല സ്വദേശി സഞ്ജിത്തിനെയും തമിഴ്‍നാട്ടിലെ മധുരയിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 22 നാണ് ഇരുപത്തെട്ടുകാരിയായ ഐശ്വര്യ സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടിയത്. ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഐശ്വര്യയുടെ സഹോദരിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചത്.

  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിപിഎം നേതാക്കളെ റിമാൻഡ് ചെയ്തു

avihitham aiswarya
ഐശ്വര്യയുടെ സഹോദരിയും ഭർത്താവും വാടക വീട്ടിലാണ് താമസം. ഐശ്വര്യ ഇവിടെ നിത്യ സന്ദർശകയായിരുന്നു. ഇതിനിടയിലാണ് സഹോദരി ഭർത്താവുമായി ഐശ്വര്യ അടുപ്പത്തിലാകുന്നത്. സഹോദരി ഇല്ലാത്ത സമയങ്ങളിലും ഐശ്വര്യ സഞ്ജിത്തിനെ കാണാൻ എത്തുകയും ഇരുവരും തമ്മിൽ ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിയുകയും ചെയ്തിരുന്നു. ഐശ്വര്യയെ സഹോദരിക്ക് ഒരു വിധത്തിലുള്ള സംശയവും ഉണ്ടായിരുന്നില്ല.

ഐശ്വര്യയ്ക്ക് ഒരു കുട്ടിയും സഞ്ജിത്തിന് രണ്ടു കുട്ടികളുമാണുള്ളത്. കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിനാലാണ് പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത ഐശ്വര്യയെ ആട്ടക്കുളങ്ങര വനിത ജയിലിലും സഞ്ജിത്തിനെ കൊട്ടാരക്കര സബ് ജയിലും റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS