ആലപ്പുഴ : ചേർത്തലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ്. ഹരികൃഷ്ണ എന്ന യുവതിയെയാണ് സഹോദരി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹരികൃഷ്ണയുടെ സഹോദരി ഭർത്താവായ യുവാവിനെ പോലീസ് സംശയിക്കുന്നു.
സഹോദരി ഭർത്താവായ യുവാവുമായി ഹരികൃഷ്ണയ്ക്ക് അടുപ്പമുണ്ടായിരുന്നതായും ഇതിനെ തുടർന്ന് യുവാവും ഭാര്യയും തമ്മിൽ എന്നും വഴക്കിടാറുള്ളതായും പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹരികൃഷണയുമായി യുവാവ് വഴക്കിട്ടിരുന്നു. ഹരികൃഷ്ണ തന്നിൽ നിന്നും അകന്ന് മറ്റൊരാളുമായി അടുത്തതാണ് വഴക്കിന് കാരണമായത്. ഇതേ തുടർന്നുണ്ടായ പ്രതികരമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന.
സ്വാകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്ന ഹരികൃഷ്ണയെ ഡ്യുട്ടി കഴിഞ്ഞ് വരുമ്പോൾ സഹോദരി ഭർത്താവ് ബൈക്കിൽ സ്വന്തം വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോകുകയായിരുന്നു. കൂടെ ജോലി ചെയ്യുന്ന യുവാവുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിച്ച് വഴക്കിടും മർദ്ധിക്കുകയും ചെയ്തു. തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഹരികൃഷ്ണയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.