Wednesday, April 24, 2024
-Advertisements-
KERALA NEWSസാക്ഷര കേരളം ബിജെപിയെ പുനർ വായന നടത്താൻ സമയമായി ; ആർ എസ് എസ് നെ...

സാക്ഷര കേരളം ബിജെപിയെ പുനർ വായന നടത്താൻ സമയമായി ; ആർ എസ് എസ് നെ പ്രകീർത്തിച്ച് എപി അബ്‌ദുള്ളക്കുട്ടി

chanakya news
-Advertisements-

സംഘ്പരിവാറിനെയും ബിജെപിയെയും പ്രകീർത്തിച്ച് അബ്‌ദുള്ളക്കുട്ടി രംഗത്ത്. സംഘ പരിവാറിനെതിരെ മലയാളികൾ പ്രധാനമായും ഉന്നയിക്കുന്ന വിമർശനം ഗാന്ധി വധവും ആൾക്കൂട്ട കൊലയുമാണ് എന്നാൽ ഗാന്ധിവധത്തിൽ ഹിന്ദു മഹാസഭയ്ക്കാണ് ആൾക്കൂട്ട കൊലപാതകങ്ങളിൽ പങ്ക് ശിവസേനയ്ക്കുമാണെന്ന് അബ്ദുള്ള കുട്ടി പറഞ്ഞു.

ബിജെപിയെ പുനർവായന നടത്താൻ സാക്ഷര കേരളത്തിന് സമയമായെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. രാഷ്ട്ര സേവനം നടത്തുന്ന ആർ എസ് എസ് നേയും പ്രകീർത്തിച്ച് കൊണ്ടാണ് അബ്ദുള്ളകുട്ടിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

അബ്‌ദുള്ളകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

സംഘകുടുംബത്തിനെതിരെ
പ്രധാന വിമർശനം ഗാന്ധി വധവും, ആൾകൂട്ടകൊലയുമാണ്
രണ്ടിലും
പങ്ക് ഹിന്ദു മഹാസഭ, ശിവസേന എന്നാവർക്കാണ്…..

സാക്ഷര കേരളം
BJP യെ പുന:രവായന നടത്താൻ സമയമായി

പരിത്യാഗികളെ
സത്യസന്ധരെ
സമർപ്പിത മനസ്സോടെ പ്രവർത്തിക്കുന്ന
രാഷ്ട്ര സേവനം ഒരു ഈശ്വര
വിധിയായി കാണുന്ന

വെളളത്തിൽ മത്സ്യത്തെ പോലെ
ജീവിക്കുന്ന
ഒരു പാട് അർബൻ രാഷ്ട്രീയ സന്യാസിമാരെ
കാണാം
ഈ പ്രസ്ഥാനത്തിൽ ..

-Advertisements-