സാധനം നൽകാൻ സരിതയും; ആവശ്യസാധനങ്ങളുമായി സരിത എസ് നായർ രംഗത്ത്

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂറു കണക്കിന് ആളുകൾക്ക് സഹായ ഹസ്തവുമായി സരിത എസ് നായർ രംഗത്ത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ സരിത താമസിക്കുന്ന വിളവൂർക്കൽ പഞ്ചായത്തിലെ കഷ്ടപ്പാടുകൾ നേരിടുന്ന കുടുംബങ്ങൾളെ കണ്ടെത്തുകയും അവർക്ക് വേണ്ടുന്ന സഹായം എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.

  കോവിഡ് 19: പൊതു സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം വെട്ടികുറയ്ക്കരുതെന്ന നിർദേശവുമായി കേന്ദ്രസർക്കാർ

ആവശ്യമായ പച്ചക്കറികൾ പലവ്യഞ്ജന സാധനങ്ങൾ എല്ലാം അവരവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. കൂടാതെ അസുഖങ്ങൾ ബാധിച്ചു കഴിയുന്നവർക്ക് തന്നെ കൊണ്ട് ആവും വിധത്തിലുള്ള ചികിത്സാ സഹായവും ധനസഹായവും സരിത എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്.

Latest news
POPPULAR NEWS