സാമൂഹിക അകലം പാലിക്കേണ്ടത് എങ്ങിനെയെന്ന് കാണിച്ചു കടകൾക്ക് മുന്നിൽ വൃത്തം വരച്ചു മമതാ

കൊൽക്കത്ത: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചു കടകൾക്ക് മുന്നിൽ വൃത്തം വരച്ചു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സർക്കാരും ആരോഗ്യ വകുപ്പും പോലീസും കഷ്ടപ്പെടുമ്പോൾ സാമൂഹിക അകലം പാലിക്കേണ്ടത് സംബന്ധിച്ചുള്ള കാര്യം ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയാണ് മതത ഇതിലൂടെ ചെയ്തത്. സാമൂഹിക അകലം വൈറസ് വ്യാപനത്തെ തടയുന്നതിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നു ചൂണ്ടികാട്ടുകയാണ് മമത. ഇത് സംബന്ധിച്ച് മമതയുടെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത് തൃണമൂൽ കോൺഗ്രസ് എം പി ഡെറിക് ഒബ്രൈനാണ്.

Also Read  സിനിമ നടിയാക്കാം ; ചെന്നൈയിൽ പെൺവാണിഭം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ