സാമൂഹിക അകലം പാലിച്ചാൽ അത് നമ്മുടെ മതത്തിനെതിര്: കൊറോണയ്ക്കെതിരെയുള്ള സർക്കാർ നിർദേശം ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന മൗലാന സാദിന്റെ ശബ്ദ സന്ദേശം പോലീസിന്

ഡൽഹി: കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ അതിനു വേണ്ടി കേന്ദ്രസർക്കാർ മുന്നോട്ടു വച്ചിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിക്കുവാൻ ആഹ്വാനം ചെയ്യുന്ന തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന ആസാദിന്റെ ശബ്ദ സന്ദേശം ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ. സർക്കാർ നിർദ്ദേശങ്ങൾ ആരും പാലിക്കേണ്ടതില്ലന്നും സാമൂഹികാകലം പാലിക്കേണ്ടതില്ലെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. ഇത്തരം സംഭവങ്ങൾ നമ്മുടെ മതത്തിനെതിരെ ആണെന്നും മൗലാനയുടെ സന്ദേശത്തിൽ പറയുന്നുണ്ട്. തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണ വൈറസ് സ്വീകരിച്ചതിനെത്തുടർന്ന് മൗലാനാ ആസാദ് ഒളിവിൽ പോയിരിക്കുകയായിരുന്നു.

  കോവിഡ് 19: കേന്ദ്രത്തോട് ലോക്ക് ഡൗൺ നീട്ടണമെന്നുള്ള ആവശ്യവുമായി ആറു സംസ്ഥാനങ്ങൾ

ഏപ്രിൽ ആദ്യവാരത്തിലാണ് മൗലാന ആസാദ് സന്ദേശം പ്രചരിപ്പിച്ചിരുന്നത്. ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആധികാരികമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നിങ്ങൾ മരിക്കാൻ അല്ലാഹു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് നടക്കും ആരു വിചാരിച്ചാലും തടയാൻ സാധിക്കില്ലെന്നും നേരെത്തെ അദ്ദേഹം പറഞ്ഞിരുന്നു. മരണത്തെ ഭയന്നുകൊണ്ട് അനാവശ്യനിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

Latest news
POPPULAR NEWS