തിരുവനന്തപുരം : സ്കൂട്ടർ തടഞ്ഞ് നിർത്തി മക്കളുടെ മുന്നിലിട്ട് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതിയുടെ ബന്ധു അറസ്റ്റിൽ. വാഴാഴ്ച ഉച്ചയോടെയാണ് വർക്കല ചെമ്മരുതി ചാവടിമുക്ക് സ്വദേശി സജീവന്റെ ഭാര്യ ഷാലുവിന് വെട്ടേറ്റത്. അയൽവാസിയും ബന്ധുവുമായ അനിൽ (47) ആണ് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവതിയും അനിലും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഇതിനെ തുടർന്നുള്ള വൈരഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
സ്കൂട്ടർ തടഞ്ഞ് നിർത്തി ഷാലുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ഷാലുവിനെ രക്ഷിക്കാനെത്തിയവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അനിലിനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഷാനുവിനെ ആശുപത്രിയിൽ എത്തിച്ചത്. ഗോവയിൽ വെൽഡിങ് ജോലി ചെയ്യുന്ന അനിൽ അടുത്ത കാലത്താണ് നാട്ടിൽ എത്തിയത്. സ്വകാര്യ സ്ഥപനത്തിൽ ജോലി ചെയ്യുന്ന ഷാനു ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അനിൽ ആക്രമിച്ചത്.
അടുത്തടുത്ത വീടുകളിലാണ് അനിലും ഷാനുവും താമസിച്ചിരുന്നത്. മകനോടൊപ്പം സഞ്ചരിക്കുന്നതിനിടയിൽ സ്‌കൂട്ടർ തടഞ്ഞ് നിർത്തിയ പ്രതി ഷാനുവിന്റെ ശരീരത്തിലും കഴുത്തിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാൽ മകനാണ് ഫോണിലൂടെ വിവരം ബന്ധുക്കളെ അറിയിച്ചത്.