Advertisements

സാമ്പത്തിക ശാസ്ത്രം അറിയാത്ത മോദിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുൽ ഗാന്ധി

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പത്ത് വ്യവസ്ഥയെ കുറിച്ചോ സമ്പത്ത് ഘടനയെ കുറിച്ചോ അറിയില്ലെന്നും, അത്തരത്തിലുള്ള ഒരാൾ ഇന്ത്യ ഭരിച്ചതുകൊണ്ട് രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ തകർന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മൻമോഹൻസിംഗിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ഭരണകാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9 ശതമാനം ആയിരുന്നു. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്തിന്റെ ജിഡിപി കുത്തനെ കുറഞ്ഞന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Advertisements

ഇന്ന് ഇന്ത്യയുടെ വളർച്ച നിരക്ക് വെറും 2.25% മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജി എസ് ടി എന്താണെന്ന് പോലും അറിയാതെയാണ് പ്രധാനമന്ത്രിയത് നടപ്പാക്കിയെന്നും, എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയോട് ചോദിച്ചാൽ അവൻ പറയും നോട്ട് നിരോധനം കൊണ്ട് രാജ്യത്തിനുണ്ടായ ദോഷങ്ങളെ കുറിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് പ്രധാനമന്ത്രി പഠിച്ചിരിക്കില്ലന്നും അല്ലെങ്കിൽ അതിനെക്കുറിച്ച് അദ്ദേഹത്തിന് മനസ്സിലാകുന്നില്ലെന്നും രാഹുൽഗാന്ധി ജയ്പൂരിൽ നടന്ന റാലിയിൽ ജനങ്ങളോട് പറഞ്ഞു.

Advertisements

- Advertisement -
Latest news
POPPULAR NEWS