സാരി ഉയർത്തിയും ശരീര ഭാഗങ്ങൾ കാണിച്ചും ക്ലാസ് മുറിയിൽ അദ്ധ്യാപികമാരുടെ ഡാൻസ് ; ദൃശ്യങ്ങൾ വൈറലായതോടെ നടപടിയെടുത്തത് വിദ്യാഭ്യാസ വകുപ്പ്

ഉത്തർപ്രദേശ് : സർക്കാർ സ്‌കൂളിലെ ക്ലാസ് മുറിയിൽ ഡാൻസ് ചെയ്ത അധ്യാപികമാർക്ക് സസ്‌പെൻഷൻ. അധ്യാപികമാർ ഡാൻസ് ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. അഞ്ചോളം അധ്യാപികമാരാണ് ക്ലാസ് മുറിയിൽ പഞ്ചാബി ഗാനത്തിനൊപ്പം നൃത്തം ചെയ്തത്.

അധ്യാപികമാരുടെ പെരുമാറ്റത്തിനെതിരെ സ്‌കൂൾ ജീവനക്കാരും, രക്ഷിതാക്കളും പരാതി നൽകിയിരുന്നു. ഇതിനിടെയാണ് അധ്യാപികമാർ ഡാൻസ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. തുടർന്ന് അധ്യാപികമാർക്കെതിരെ പ്രതിഷേധമുയർന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

  ബിജെപിയെ നേരിടാൻ എല്ലാ മാസവും രാമായണ പാരായണവുമായി ഡൽഹി സർക്കാർ

വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ജീവിക കുമാരി,രശ്മി സിസോദിയ,അഞ്ജലി യാദവ്,സുമൻ കുമാരി,സുധാ റാണി എന്നീ അധ്യാപികമാർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. സാരി മുകളിലേക്ക് ഉയർത്തിയും, ശരീര ഭാഗങ്ങൾ കാണിച്ചും നൃത്തം ചെയ്തതിനെതിരെ സ്‌കൂൾ ജീവനക്കാരും ഇവർക്കെതിരെ പരാതി നൽകിയിരുന്നു.

Latest news
POPPULAR NEWS