മലയാളികൾക്ക് ഓണം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാഹോദര്യവും,ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസ ട്വീറ്റ് ചെയ്തത്.
ഓണത്തിന്റെ പ്രത്യേകവേളയിൽ , ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) August 21, 2021