സിഎഎ: വിസാചട്ടം ലംഘിച്ചു, ഇന്ത്യ വിടാൻ വിദേശ വിദ്യാർത്ഥിയ്ക്ക് നിർദേശം

കൊൽക്കത്ത: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥിയോട് ഇന്ത്യ വിടാൻ നിർദ്ദേശിച്ചു. പോളണ്ടിൽ നിന്നുമുള്ള കാമിൽ സെയ്ഡ്സിൻസ്കിയോടാണ് ഫോറിനർ റീജണൽ രജിസ്‌ട്രേഷൻ ഓഫിസ് ഇക്കാര്യം പറഞ്ഞത്.

വിസ ചട്ടങ്ങളെ ലംഗിച്ചുകൊണ്ടാണ് വിദ്യാർത്ഥി പൗരത്വ നിയമത്തിനെതിരെ ഉള്ള സമരത്തിൽ പങ്കെടുത്തത്. ഒരു രാജ്യത്തെ പൗരൻ മറ്റൊരു രാജ്യത്തെ നിയമത്തിനു വിരുദ്ധമായുള്ള കാര്യങ്ങളിൽ പങ്കെടുത്താൽ അത് വിസ ചട്ട ലംഘനമാണ്. 15 ദിവസത്തിനകം രാജ്യം വിടണമെന്ന് നിർദ്ദേശിച്ചു കൊണ്ടാണ് വിദ്യാർത്ഥിയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

Also Read  കൊറോണയെ നിസാരമായി കാണുകയോ പുറത്തിറങ്ങുകയോ ചെയ്‌താൽ കനത്ത വില നൽകേണ്ടി വരും ; അമിത് ഷാ