സിനിമയിലെ വില്ലത്തരം ജീവിതത്തിലും ; റിസാ ബാബാ ജയിലിലേക്ക്

കൊച്ചി: പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. എറണാകുളം എളമക്കര സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. റിസബാബ മട്ടാഞ്ചേരിയിലെ വ്യവസായി ആയിരുന്ന എളമക്കര സ്വദേശി സാദിഖിന്റെ പക്കൽ നിന്നുമാണ് 2014 ൽ 11 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ ഇത് തിരികെ നൽകുന്നതിനു പകരം വണ്ടിച്ചെക്ക് നൽകിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വാങ്ങിയ പണം തിരികെനൽകാനും കോടതിയിൽ ഹാജരാകുന്നതിനും റിസബാബ തയ്യാറായിരുന്നില്ല. തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ റിസബാവ ഇതിനെതിരെ അപ്പീലിന് പോവുകയായിരുന്നു. മൂന്നുമാസം തടവാണ് കോടതി വിധിച്ചിരുന്നത്.

Also Read  മോഹൻലാൽ പല തവണ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ഇതുവരെ പോകാൻ സാധിച്ചിട്ടില്ല അതിൽ വിഷമമുണ്ടെന്ന് നരസിംഹം നായിക

പിന്നീട് ഒരു മാസമായി ചുരുക്കിയിരുന്നു. എന്നിട്ടും പണമടയ്ക്കാത്ത കീഴടങ്ങാൻ റിസബാവ തയ്യാറായിരുന്നില്ല. മൂന്നുവർഷം നീണ്ട വാദത്തിനൊടുവിൽ ഫൊറൻസിക് പരിശോധനയിലൂടെയാണ് റിസബാവ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. റിസബാബയുടെ മകളും സാദിഖിന്റെ മകനും തമ്മിലുള്ള വിവാഹാലോചന നടക്കുന്ന സമയത്താണ് വിവാഹത്തിന്റെ പേരിൽ സാദിക്കിൽ നിന്നും പണം വാങ്ങുന്നത്. പറഞ്ഞ അവധിയുടെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയിരുന്നില്ല. ഇതിനിടയിൽ റിസബാബയുടെ മകളും സാദിഖിന്റെ മകളുമായുള്ള വിവാഹം മുടങ്ങുകയുമുണ്ടായി.