മലയാളസിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ യുവതാരമാണ് ടോവിനോ തോമസ്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്. പാമ്പിനെ കൈയ്യിലെടുത്ത് കളിപ്പിക്കുന്ന വീഡിയോയാണ് ടോവിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ദിവസവും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നുവെന്നും, വാവാ സുരേഷ് മോഡ് ഓൺ എന്ന് അർത്ഥം വരുന്ന ഇംഗ്ലീഷ് വാക്കുകളാണ് ടോവിനോ ക്യാപ്ഷനായി നൽകിയിരിക്കുന്നത്.
നിമിഷനേരംകൊണ്ട് ആയിരക്കണക്കിനാളുകളാണ് വീഡിയോയ്ക്ക് സപ്പോർട്ടുമായും കമന്റുമായും രംഗത്തെത്തിയത്. ആശാൻ ഇപ്പോൾ സൂവിലാണോ ആണോ താമസം? വേറെ ഒന്നും കിട്ടിയില്ലേ ഒറിജിനൽ പാമ്പാണോ. വാവാ സുരേഷിനെ ഫീൽഡ് ഔട്ട് ആക്കി, പാമ്പിന് അറിയില്ല സ്റ്റാർ ആണെന്ന് തുടങ്ങിയ നിരവധി കമന്റുകളാണ് നിമിഷനേരംകൊണ്ട് വീഡിയോയ്ക്ക് എത്തിച്ചേർന്നത്.