സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പതിനാലുവയസുകാരിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പാലക്കാട് : സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനോദ് കുമാർ (52) ആണ് അറസ്റ്റിലായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മധുരയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആണെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി പരിജയത്തിലാകുന്നത് തുടർന്ന് പതിനാലുകാരിയായ പെൺകുട്ടിക്ക് വസ്ത്രവും മൊബൈ ഫോണും വാങ്ങി നൽകി അടുപ്പം തുടർന്നു. ഇതിനിടയിൽ മൂന്നാറിൽ റിസോർട്ട് ഉണ്ടെന്നും സിനിമയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും പ്രതി പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

  ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകും ; സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ ബിജെപി നേടുമെന്ന് സിപിഎം വിലയിരുത്തൽ

സംവിധായകരെ കാണാനാണെന്ന പേരിൽ നിരവധി ഹോട്ടലിലേക്ക് കൂട്ടികൊണ്ട് പോയി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറയാതിരിക്കാൻ പെൺകുട്ടിക്ക് വിലപിടിപ്പുള്ള വസ്ത്രങ്ങളും പാരിദോഷികങ്ങളും നൽകുകയായിരുന്നു. ശിശുക്ഷേമ സമിതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.

Latest news
POPPULAR NEWS