സിനിമയിൽ നിന്നല്ല പുറത്ത് നിന്നുള്ളവരാണ് തന്നെ ചതിച്ചത് ; അതെനിക്ക് പറ്റിയ തെറ്റായിരുന്നെന്ന് മൈഥിലി

പാലേരി മാണിക്യം, സാൾട്ട് ആൻഡ് പേപ്പർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് മൈഥിലി. ഇപ്പോഴിത ഒരു സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പല താരങ്ങളും തങ്ങൾക്ക് സിനിമ മേഖലയിൽ നിന്നും ഉണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും തുറന്നടിച്ചിരുന്നു. എന്നാൽ തനിക്ക് സിനിമ മേഖലയിൽ നിന്നും ഒരു തരത്തിലുമുള്ള മോശം അനുഭവങ്ങളോ ചൂഷണങ്ങളോ നേരിട്ടിട്ടില്ലെന്നു താരം തുറന്നു പറഞ്ഞു. എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും താരം വ്യക്തമാക്കി. തനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും താരം പറയുന്നു.

ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യത ഉള്ളതാണെന്നും ചിലര്‍ നമ്മളെ മനഃപൂര്‍വം കുടുക്കി കളയുമെന്നും നടി പറഞ്ഞു. പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യങ്ങളില്‍ ജീവിതം തന്നെ അവസാനിപ്പിക്കും. ചിലര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ആളുണ്ടാവും. ചിലര്‍ അനുഭവിച്ചേ പഠിക്കൂ. ശരിക്കും പണികിട്ടിക്കഴിഞ്ഞേ പഠിക്കൂ, ഞാനങ്ങനെയാണ്. മൈഥിലി പറഞ്ഞു.