സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ ബന്ധങ്ങളാണ് ഭർത്താവ് ജയറാമും പിന്നെ സുരേഷ് ഗോപിയുമെന്നു പാർവതി

സിനിമയിൽ നിന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ 2 ബന്ധങ്ങളാണ് സുരേഷ് ഗോപിയും ജയറാമും എന്നു സിനിമ നടി പാർവതി. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ സഹോദരങ്ങൾക്കിടയിൽ വല്യേട്ടൻ ആയിരുന്നു സുരേഷ് ഗോപിയെന്നും പാർവതി വ്യക്തമാക്കി. സുരേഷ് ഗോപിയെ കുറിച് പാർവതി പറയുന്നത് ഇങ്ങനെയാണ്, തനിക്ക് സിനിമയിൽ കിട്ടിയ ഏറ്റവും വലിയ ബന്ധങ്ങളിൽ ഒന്നാണ് ഭർത്താവ് ജയറാം. മറ്റൊന്ന് പറയുന്നത് സുരേഷ് ഗോപി എന്ന സഹോദരനെ കുറിച്ചാണെന്നും പാർവ്വതി പറഞ്ഞു.

സുരേഷ് ഗോപിയെ ബാബുച്ചേട്ടൻ എന്നാണ് വിളിക്കുന്നതെന്നും ഞങ്ങൾ ഭയങ്കര കൂട്ടാണെന്നും സിനിമ ചെയ്യുന്ന സമയത്ത് ബാബു ചേട്ടൻ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും പാർവതി പറഞ്ഞു. പാർവ്വതിയും ജയറാമും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് സുരേഷ് ഗോപിയോട് പറയുമായിരുന്നു. വേണ്ട രീതിയിലുള്ള ഒരുപാട് സഹായങ്ങൾ ചെയ്തു തണ്ണിടിയുണ്ടായിരുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു. കൂടാതെ വേണ്ടാത്ത കാര്യങ്ങൾ വരുമ്പോൾ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഉപദേശിക്കുമായിരുന്നു.

Also Read  നടിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സുരേഷ് ഗോപി എങ്ങനെയുള്ള ഒരാളെ കല്യാണം കഴിക്കണം എന്നുള്ള ചിന്തയും തന്റെ മനസ്സിൽ ഉണ്ടായിരുന്നുവെന്നും ഒരു സഹോദരിയെ പോലെ നിന്ന് സുരേഷ് ഗോപിക്ക് വേണ്ടി പെണ്ണ് നോക്കിയ അനുഭവങ്ങളും തനിക്കുണ്ടെന്നു പാർവതി പറയുന്നു.