സിനിമയിൽ നിന്ന് പേരുദോഷം കേൾക്കാതെ ഇരിക്കാൻ അച്ഛൻ ഒരുപാട് ശ്രദ്ദിച്ചു അതിനാൽ മറ്റു നടിമാർ സിനിമ ജീവിതം ആഘോഷമാക്കിയപ്പോൾ താൻ വിഷമത്തോടെ നോക്കി നിന്നു ; മനസ് തുറന്ന് ചിത്ര

മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളാണ് ശോഭനയും ചിത്രയും. പ്രേംനസീർ മോഹൻലാൽ എന്നിവർ അഭിനയിച്ച ആട്ടക്കലാശം എന്ന ചിത്രത്തിൽ കൂടിയാണ് ചിത്ര അഭിനയ രംഗത്തേക്ക് എത്തുന്നത്. താൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തടവറയിലെ രാജകുമാരിയായിരുന്നു എന്നും ബാക്കി നടിമാരുടെ ആഘോഷങ്ങൾ കാണുമ്പോൾ അസൂയ തോന്നുമായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ.

അച്ഛന്റെ കാർക്കശ്യം അമ്മയുടെ മരണത്തിന് ശേഷം കൂടിയെന്നും അച്ഛന്റെയും അമ്മയുടെയും വീട്ടുകാർക്ക് താൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു ഷൂട്ടിങ്ങിന്റെ ഇടക്ക് ആരുമായി മിണ്ടാൻ പാടില്ല, ഷൂട്ട്‌ കഴിഞ്ഞ നേരേ വീട്ടിൽ പോകണം തുടങ്ങിയ കർശന നിയന്ത്രണം അച്ഛൻ വെച്ചിരുന്നുവെന്നാണ് താരം പറയുന്നത്. അമ്മ മരിച്ച ശേഷം ബാക്കി രണ്ട് സഹോദരിമാരെ കൂടെ വളർത്തേണ്ടത് കൊണ്ടാകാം അച്ഛൻ ഇത്ര കർശനക്കാരനായാതെന്നും താരം പറയുന്നു.

സിനിമയിൽ താൻ അറിയപ്പെടുന്ന ആളായത് കൊണ്ട് വേറെ പേര് ദോഷം ഒന്നും വരാതെ നോക്കാൻ അച്ഛൻ എപ്പോളും ശ്രദ്ധിക്കുമായിരുന്നുവെന്നും എന്തെങ്കിലും സംഭവിച്ചാൽ അത് വാർത്തയാവുകയും സഹോദരിമാരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും അതൊക്കെ മുന്നിൽ കണ്ടിട്ടാകാം തനിക്ക് ഇത്രേയും നിയന്ത്രണങ്ങൾ വെച്ചതെന്നും താരം പറയുന്നു.

താൻ സിനിമയിൽ അഭിനയിച്ച സമയത്ത് തിളങ്ങി നിന്ന മറ്റു താരങ്ങളായ സീമ, ശോഭന, ഉണ്ണിമേരി, ഉർവശി തുടങ്ങിയവർ ഒരുമിച്ചിരുന്നു ചീട്ട് കളിക്കുമ്പോളും ഷോപ്പിങിന് പോകുമ്പോളും തനിക്ക് അസൂയ തോന്നാറുണ്ടായിരുന്നുവെന്നും തന്റെ വിഷമം മനസിലാക്കിയത് സീമ ചേച്ചി മാത്രമാണ് അച്ഛന്റെ സ്നേഹം കൊണ്ടാണ് ഇ നിയന്ത്രണങ്ങൾ വെയ്ക്കുന്നതെന്ന് ഇടക്ക് പറയുമായിരുന്നുവെന്നും ചിത്ര പറയുന്നു.

  അന്ന് കനക വസ്ത്രം മാറിയത് കാട്ടിൽവെച്ച് ; മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല വെളിപ്പെടുത്തലുമായി ബാബു ഷാഹിർ

പിന്നീട് ഡോളർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു അനിയത്തിയുടെ കല്യാണം അതിനാൽ അച്ഛൻ മനസ്സില്ലാ മനസോടെ തന്നെ 20 ദിവസത്തെ ഷൂട്ടിങ്ങിന് വിട്ടെന്നും ആ സിനിമയിൽ മാത്രമാണ് അടിച്ചു പൊളിച്ച് അഭിനയിച്ചതെന്നും താരം പറയുന്നു. ഒരിക്കൽ ഒരു ഷൂട്ടിംഗ് സൈറ്റിൽ വെച്ച് ശോഭനയുടെ മുറിയിലേക്ക് തന്നെ വിളിച്ചെന്നും അതിന്റ പേരിൽ അച്ഛൻ ചൂടായെന്നും താരം പറയുന്നു. അവളാരാ അവളുടെ മുറിയിലേക്ക് നീ എന്തിന് പോകണം അവൾ വേണേൽ ഇങ്ങോട്ട് വരട്ടെയെന്ന് അച്ഛൻ ഉറക്കെ ചോദിച്ചത് ശോഭന അറിഞ്ഞെന്നും അതിന് ശേഷം തന്നോട് മിണ്ടാൻ ശോഭനയ്ക്ക് മടിയായെന്നും ചിത്ര പറയുന്നു. എന്നാൽ അച്ഛൻ പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ കർശന സ്വഭാവം കാണിച്ചില്ലെന്നും പലപ്പോഴും ചെറിയ ശമ്പളത്തിലാണ് അഭിനയിച്ചിരുന്നതെന്നും താരം പറയുന്നു.

Latest news
POPPULAR NEWS