മലയാള സിനിമയിൽ ഒരുക്കാലത്ത് തിളങ്ങി നിന്ന നടിയാണ് സംവൃത സുനിൽ. നിരവധി സിനിമകളിൽ അഭിനയിച്ച താരം രസികൻ എന്ന ദിലീപ് നായകനായ ചിത്രത്തിൽ കൂടിയാണ് മലയാളികള്‍ക്ക് പരിചിതയാകുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും 7 വർഷം വിട്ടുനിന്ന താരം ബിജു മേനോൻ ഒപ്പം അഭിനയിച്ച സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ കൂടി തിരിച്ചു വന്നിരിക്കുകയാണ്.
നേരത്തെ തന്നെ സിനിമയിൽ നിന്നും ഒരു ബ്രേക് എടുക്കണമെന്ന തിരുമാനമുണ്ടായിരുന്നു കുടുംബ ജീവിതം ആസ്വദിക്കാൻ വേണ്ടിയാണ് ആ തിരുമാനം എടുത്തതെന്നും സംവൃത പറയുന്നു. കുടുംബത്തിന്റെ പിന്തുണയുള്ളത് കൊണ്ടാണ് താൻ തിരിച്ചുവന്നത്, സിനിമയിൽ കണ്ട ശേഷം വലിയ മാറ്റം ഒന്നുമില്ലന്ന് പല പ്രേക്ഷകരും പറഞ്ഞു പക്ഷേ ചെറിയ മാറ്റങ്ങളൊക്കെ തനിക്ക് തോന്നിയെന്നും സംവൃത പറയുന്നു.
സിനിമയിൽ നിന്നും വിട്ടത്തിന് ശേഷമാണ് ജീവിതം ആസ്വദിച്ചതെന്നും ഇപ്പോൾ പാചകം വരെ പഠിച്ചെടുത്തു, ഇനി സിനിമയിൽ സജീവനാകണമെന്ന് ആഗ്രഹമില്ലാന്നും തന്നെ ആകർഷിക്കുന്ന കഥയും സംവിധായകനും വന്നാൽ ഇതുപോലെ ഇടവേളകൾക്ക് ശേഷം സിനിമ പ്രതീക്ഷിക്കാമെന്നും സംവൃത പറയുന്നു.