സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു ജാനകിക്കുട്ടിയെകുറിച്ച് അറിയാനാണ് അഭിനയിക്കാൻ പോയത് ; ജോമോൾ പറയുന്നു

നിരവധി ചിത്രങ്ങളിൽ ബാലതാരമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജോമോൾ. ഹരിഹരൻ സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീര ഗാഥാ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ വേഷം ചെയ്തുകൊണ്ടാണ് ജോമോൾ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മൈ ഡിയർ മുത്തച്ഛൻ എന്ന ചിത്രത്തിലും ബാലതാരമായി എത്തിയ ജോമോൾ ജയരാജ്‌ സംവിധാനം ചെയ്ത സ്നേഹം എന്നചിത്രത്തിലായിരുന്നു ആദ്യമായി നായികാവേഷം ചെയ്തത്. ജയറാമിന്റെ നായികയായി മണിക്കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് സിനിമയിൽ സജീവമായി.

എന്നു സ്വന്തം ജാനകി കുട്ടി, മയിൽ പീലിക്കാവ്, ദീപസ്തംഭം മഹാശ്ചര്യം, പഞ്ചാബി ഹൗസ്, നിറം, രാക്കിളി പാട്ട് തുടങ്ങിയവയായിരുന്നു താരമഭിനയിച്ച പ്രധാന ചിത്രങ്ങൾ. അഭിനയിച്ച ചിത്രങ്ങളിലൊക്കെ തന്റെ വേഷം മനോഹരമാക്കാൻ ജോമോൾ ശ്രദ്ധിച്ചിരുന്നു. സിനിമയിൽ സജീവമായ സമയത്താണ് താരത്തിന്റെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കൂടുതൽ സിനിമകൾ ചെയ്യാൻ താരത്തിന് സാധിച്ചില്ല. വിവാഹത്തിന് ശേഷം വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ അഭിനയിച്ച് താരം സിനിമ ജീവിതം അവസാനിപ്പിക്കുകയിരുന്നു. മുംബയിൽ ബിസ്സിനെസ്സുകാരനായ ചന്ദ്ര ശേഖരൻ പിള്ളയെ വിവാഹം ചെയ്ത താരം പയ്യെ പയ്യെ സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അതേസമയം ചില ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പഴയ ചിത്രമായ എന്ന് സ്വന്തം ജാനകികുട്ടി എന്ന ചിത്രത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം.

  അത് ചെയ്യുന്നെങ്കിൽ ഫഹദ് ഫാസിലിനൊപ്പം ചെയ്യാനാണ് ആഗ്രഹം ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ

താൻ കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു എന്നു സ്വന്തം ജാനകി കുട്ടി എന്ന ചിത്രം ചെയ്തതെന്നും ഹരിഹരൻ സാർ തന്നെയായിരുന്നു തന്നെ ചിത്രത്തിലഭിനയിക്കാൻ ക്ഷണിച്ചതെന്നും താരം പറയുന്നു. ഒഡിഷനുപോയശേഷം തന്നെ കൊണ്ടുതന്നെ ചിത്രം ചെയ്യിക്കാനായിരുന്നു സാറിന്റെ തീരുമാനമെന്നും അങ്ങനെ എന്നും തന്റെ ക്ലാസ്സ്‌ കഴിഞ്ഞതിനുശേഷമായിരുന്നു ഷൂട്ടിംഗ് നടക്കാറുണ്ടായിരുന്നതെന്നും താരം പറയുന്നു. വടക്കൻ വീരഗാഥയിലെ അഭിനേതാക്കളും ചില പുതുമുഖങ്ങളുമായിരുന്നു അന്ന് ഷൂട്ട്‌ നടക്കുമ്പോൾ ഉണ്ടായിരുന്നതെന്നും താരം പറയുന്നു.

വളരെ രസകരമായിരുന്നു അന്നത്തെ ഷൂട്ടിങ്ങെന്ന് താരം പറയുന്നു. ആദ്യമൊക്കെ സിനിമയെ കുറിച്ച് ഒന്നുമറിഞ്ഞിരുന്നില്ലെന്നും എങ്കിലും ജാനകിക്കുട്ടിയെക്കുറിച്ചു അറിയാൻ വേണ്ടിയായിരുന്നു താൻ അന്ന് അഭിനയിച്ചുതുടങ്ങിയതെന്നും എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോഴാണ് എത്രത്തോളം വിലയുണ്ടെന്നറിഞ്ഞതെന്നും താരം പറയുന്നു.

Latest news
POPPULAR NEWS