സിനിമയ്ക്ക് വേണ്ടി എന്തിനും തയ്യാറാണ് പക്ഷെ പ്രതീക്ഷിച്ചതുപോലെ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് ദീപ്തി

മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ഒരേ സമയം നിരവധി ചിത്രങ്ങൾ ചെയ്ത താരമാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിൽ കൂടിയാണ് ദീപ്തി വെള്ളിത്തിരയിൽ എത്തുന്നത്. നീനയിലെ അഭിനയത്തിന് പുതുമുഖ താരത്തിന് ഉള്ള ഏഷ്യാനെറ്റ്‌ അവാർഡ് ദീപ്തിയെ തേടി വന്നിരുന്നു.

മറാത്തി സിനിമകളിലേക്ക് ചുവട് മാറ്റിയ ദീപ്തി മലയാളത്തിൽ സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ ചിത്രങ്ങളിലും വേഷം ഇട്ടിട്ടുണ്ട്. 2014 ൽ മിസ്സ്‌ കേരള പട്ടം സ്വന്തമാക്കിയ നടി കൂടിയാണ് ദീപ്തി. ലോക്ക് ഡൌൺ ടോക്സ് എന്ന് പേരിട്ടിരിക്കുന്ന ഒരു യൂട്യൂബ് ചാനലൽ അവതരിപ്പിക്കുകയാണ് താരം ഇപ്പോൾ.

എന്നാൽ സിനിമയിൽ താൻ വിചാരിച്ച പോലെ ഒരു ഉയർച്ച ഉണ്ടായില്ലെന്ന് തുറന്ന് പറയുകയാണ് ദീപ്തി. ഇ കാര്യത്തിൽ അത്യാഗ്രഹം ഉണ്ടെന്നും ഉയർച്ചക്കായി ശ്രമിച്ചുകൊണ്ട് ഇരികുകയാണെന്നും താരം വ്യക്തമാക്കി. സിനിമ ഇറങ്ങി തിയേറ്ററിൽ എത്തുമ്പോൾ ആ വേഷം കുറെ മെച്ചപ്പെടുത്തേണ്ടത് ഉണ്ടെന്ന തോന്നൽ ഉണ്ടാകാറുണ്ട്.

നല്ല വേഷങ്ങൾ ഇനി തേടി വരുമെന്ന് തനിക്ക് ഉറപ്പ് ഉണ്ടെന്നും എത്ര സിനിമകളിൽ അഭിനയിച്ചാലും വീണ്ടും സിനിമ ചെയ്യാൻ തോന്നുമെന്നും ദീപ്തി പറഞ്ഞു. മുടി മുറിച്ചു ബൈക്ക് ഓടിക്കുന്ന കഥാപാത്രങ്ങൾ ഒരുപാട് തേടി വരുന്നുണ്ട് പക്ഷെ എപ്പോളും നീനയിലെ പോലെ അതെ വേഷം ചെയ്യാൻ ഒക്കാത്തത്കൊണ്ട് വേണ്ടന്ന് വെക്കും എന്നാൽ സിനിമയിൽ വ്യക്തികൾ ഇല്ല വേഷങ്ങളെ ഉള്ളുവെന്നും അതിൽ ശാരിരിക മാറ്റം വരുത്താനും ഏത് ഡ്രസ്സ്‌ ഇടാനും മടിയില്ലെന്നും താരം കൂട്ടിച്ചേർത്തു.